---
title: "കണ്ണൂരിൽ മണൽ മാഫിയയുടെ അക്രമം ; എ.എസ്.ഐക്ക് ഉൾപ്പടെ പരിക്ക്"
english_title: "Sand mafia violence in Kannur; Injury including ASI"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108319/Sand mafia violence in Kannur; Injury including ASI"
published_at: "2023-04-10T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643449847e84a_IMG-20230410-WA0097.jpg"
keywords: []
---

# കണ്ണൂരിൽ മണൽ മാഫിയയുടെ അക്രമം ; എ.എസ്.ഐക്ക് ഉൾപ്പടെ പരിക്ക്

> **Lead Summary:** കണ്ണൂർ :അനധികൃത മണൽ കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിട യിൽ മണൽ മാഫിയ പോലീസിനെ അക്രമിച്ചു. പോലീസ് വാഹനത്തിന്റെ ചില്ലുകൾ തകർന്നു. എ.എസ്.ഐക്കും പോലീസ് ഡ്രൈവർക്കും പരിക്കേറ്റു.

## Article Content

കണ്ണൂർ :അനധികൃത മണൽ കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിട യിൽ മണൽ മാഫിയ പോലീസിനെ അക്രമിച്ചു. പോലീസ് വാഹനത്തിന്റെ ചില്ലുകൾ തകർന്നു. എ.എസ്.ഐക്കും പോലീസ് ഡ്രൈവർക്കും പരിക്കേറ്റു.

പഴയങ്ങാടി ബസ്സ്റ്റാന്റിന് സമീപം പട്രോളിംഗ് ഡ്യൂട്ടി നടത്തവെയാണ് അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. മാട്ടൂൽ ഭാഗത്ത് നിന്ന് വരികയായിരുന്ന ടിപ്പർ ലോറിക്ക് പോലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി.

പോലീസ് ടിപ്പറിനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചു. അതിനി ടയിലാണ് ഒന്നിലേറെ തവണ ടിപ്പർ ലോറി പോലീസ് വാഹനത്തിന് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കെ.എൽ 01 ബി.ആർ 9577 നമ്പർ പോലീസ് വാഹനത്തിന് കേടുപാട് സംഭവിച്ചു.

വാഹനത്തി ലുണ്ടായിരുന്ന എ.എസ്.ഐ ഗോപിനാഥ് (50), ഡ്രൈവർ ശരത്ത് (30) എന്നിവർക്ക് പരിക്കേറ്റു. പോലീസിനെ വെട്ടിച്ച ടിപ്പർ ലോറി മാട്ടൂൽ ഭാഗത്തേക്ക് തന്നെ കടന്നുകളഞ്ഞു. പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പഴയങ്ങാടി മേഖലയിൽ അനധികൃത മണൽ കടത്ത് വ്യാപകമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.

ഇതേത്തുടർന്ന് പോലീസ് പരിശോധന വ്യാപകമാക്കു കയും കഴിഞ്ഞദിവസങ്ങളിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന മൂന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പോലീസ് പരിശോധന ശക്തമാക്കിയ തോടെയാണ് മാഫിയ സംഘം കടന്നാക്രമണത്തിനും തയ്യാറായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108319/Sand mafia violence in Kannur; Injury including ASI)